ചാലക്കുടിയിൽ മൂന്നര മാസത്തിനുള്ളിൽ ഇരുപതോളം പേരുടെ മാല പൊട്ടിച്ചയാൾ പിടിയിൽ. ചാലക്കുടി സ്വദേശി 20 വയസുള്ള അമലിനെയാണ് ഡിവൈഎസ്പി സിആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്.
തൃശൂർ: ചാലക്കുടിയിൽ മൂന്നര മാസത്തിനുള്ളിൽ ഇരുപതോളം പേരുടെ മാല പൊട്ടിച്ചയാൾ പിടിയിൽ. ചാലക്കുടി സ്വദേശി 20 വയസുള്ള അമലിനെയാണ് ഡിവൈഎസ്പി സിആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്.
കഴിഞ്ഞ ഒക്ടോബറിലാണ് കറുത്ത ബൈക്കിലെത്തി സ്ത്രീകളുടെ മാലപൊട്ടിക്കുന്ന മോഷ്ടാവിനെക്കുറിച്ച് ആദ്യപരാതി പൊലീസിന് കിട്ടുന്നത്. മേലൂർ, കൂടപ്പുഴ, പരിയാരം, മേച്ചിറ, നായരങ്ങാടി, മണ്ണുത്തി എന്നീ സ്ഥലങ്ങളിലും സമാന സംഭവങ്ങൾ ആവർത്തിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷണത്തിന്റെ രീതിയിൽ ചില സമാനതകൾ കണ്ടെത്താൻ കഴിഞ്ഞു. മാസത്തിന്റെ അവസാന ദിവസങ്ങളിലും അടുത്ത മാസത്തെ ആദ്യ ദിവസങ്ങളിലുമാണ് മോഷണങ്ങൾ നടന്നിരുന്നത്. രാവിലെ പത്ത് മണിക്കും മൂന്ന് മണിക്കും ഇടയിലായിരുന്നു എല്ലാ മോഷണവും.
ഒടുവിൽ അന്വേഷണ സംഘം ജിപിഎസ് സാങ്കേതിക വിദ്യയിലൂടെയാണ് നടത്തിയ അന്വേഷണമാണ് അമലിനെ കുടുക്കിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മോഷ്ടിച്ച മാലകൾ വിറ്റും പണയം വച്ചും കിട്ടിയ പണം ആഡംഭര ജീവിതത്തിനാണ് അമൽ ഉപയോഗിച്ചത്.
കേരളത്തിനു പുറത്തെ സുഖവാസ കേന്ദ്രങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തിയും ആഢംബര ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കുന്നതായിരുന്നു ഇയാളുടെ രീതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
