കോട്ടയം: ചങ്ങനാശേരിയില്‍ ബൈക്കിലെത്തിയ യുവാവ് പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍റെ ബാഗ് തട്ടിയെടുത്തു. പതിനായിരത്തി അഞ്ഞൂറ് രൂപയാണ് ബാഗിലുണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെ സെന്‍ട്രല്‍ ജംഗ്ഷനിലെ പന്പിലാണ് സംഭവം നടന്നത്. ബൈക്ക് പുറത്ത് നിര്‍ത്തിയശേഷം ചില്ലറ മാറാനെന്ന വ്യാജേന പന്പിലെത്തിയ യുവാവ് ബാഗ് തട്ടിയെടുക്കുകയായിരുന്നു. പമ്പിലെ ജീവനക്കാര്‍ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ആളെ തിരിച്ചറിയാനായിട്ടില്ല.