മലപ്പുറം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ കവർച്ച നടത്തിയ  മോഷ്‍ടാവ് പിടിയിലായി. അരീക്കോട് സ്വദേശി പുല്ലാട്ട് അബൂബക്കർ സിദ്ദിഖാണ് അറസ്റ്റിലായത്. പാണ്ടിക്കാട് പൊലീസാണ് ഇയാളെ പിടികൂടിയത്.

മലപ്പുറം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ കവർച്ച നടത്തിയ മോഷ്‍ടാവ് പിടിയിലായി. അരീക്കോട് സ്വദേശി പുല്ലാട്ട് അബൂബക്കർ സിദ്ദിഖാണ് അറസ്റ്റിലായത്. പാണ്ടിക്കാട് പൊലീസാണ് ഇയാളെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരാഴ്ച മുമ്പ് പാണ്ടിക്കാട് പൊലീസ് സ്റ്റേഷന് സമീപത്തെ കടയിൽ നിന്ന് 30000 രൂപ മോഷ്‍ടിച്ച കേസിലാണ് അറസ്റ്റ്. സിസിടിവി ക്യാമറകളിൽ ദൃശ്യങ്ങൾ പതിഞ്ഞതാണ് സിദ്ദിഖിനെ കുടുക്കിയത്. ഇതിന് പുറമെ മഞ്ചേരി, പൂക്കോട്ടൂർ എന്നിവിടങ്ങളിലും മോഷണം നടത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.