ജോലിക്കിടയിലെ ചെറിയ പിഴവ് പോലും വലിയ അബദ്ധങ്ങൾക്ക് കാരണമാകുമെന്നുള്ളതിന്റെ അവസാന വാക്കായി മാറുന്നു നിർഭാഗ്യവാനായ ഒരു കള്ളൻ. രാത്രിയിലെ കഷ്ടപ്പെട്ടുള്ള മോഷണത്തിനിടെ വില്ലന്റെ രൂപത്തിൽ അദ്ദേഹത്തിന്റെ മുന്പിൽ എത്തിയത് ഉറക്കമാണ്. സ്കോട്ട്ലൻഡിലെ നോർത്ത് ലനാർക്ക്ഷെയറിലാണ് സംഭവം നടന്നത്.
മോഷണത്തിനിടെ ഉറങ്ങിപ്പോയ അദ്ദേഹം പിറ്റേന്ന് രാവിലെ കണ്ണ് തുറക്കുമ്പോള്‍ കാണുന്നത് തനിക്കു ചുറ്റും പോലീസുകാർ കാവൽ നിൽക്കുന്നതാണ്. കൈയിലാകട്ടെ വിലങ്ങുകളും. നാൽപ്പത്തിയാറുകാരനായ മോഷ്ടാവ് തന്റെ വീട്ടിൽ കിടന്ന് ഉറങ്ങുന്നുവെന്ന് പോലീസിനെ അറിയിച്ചത് ഗൃഹനാഥനാണ്. മോക്ലാൻഡ്സ് പോലീസ് ഉദ്യോഗസ്ഥരാണ് ട്വിറ്റർ അക്കൗണ്ട് വഴി ഈ സംഭവം അറിയിച്ചത്.
