Asianet News MalayalamAsianet News Malayalam

റസ്റ്റോറന്‍റില്‍ മോഷ്ടിക്കാന്‍ കയറി, കള്ളന്‍ വെന്‍റിലേറ്ററില്‍ കുടുങ്ങിയത് ഏഴ് മണിക്കൂര്‍

thief spend seven hours of stuck in restaurant
Author
First Published Nov 4, 2017, 3:00 PM IST

ബെര്‍മിങ്ഹാം: മോഷ്ടിക്കാന്‍ കയറിവര്‍ക്ക് എട്ടിന്റെ പണി കിട്ടിയ സംഭവങ്ങള്‍ ഏറെ കേട്ടിട്ടുണ്ട്. അതുപോലെ ഒരു സംഭവമാണ് ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്‍സിലും നടന്നത്.  റസ്‌റ്റോറന്റില്‍ മോഷ്ടിക്കാന്‍ കയറിയ യുവാവിനാണ് കഴിഞ്ഞ ദിവസം എട്ടിന്റെ പണി കിട്ടിയത്. റസ്‌റ്റോറന്റില്‍ മോഷ്ടിക്കാന്‍ കയറവേ കള്ളന്‍ വെന്‍റിലേറ്ററില്‍ കുടുങ്ങി, അതും ഏഴ് മണിക്കൂര്‍.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വെന്‍റിലേറ്ററിലൂടെ റസ്റ്റോറന്‍റിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാവ്. ഇതിനിടയില്‍ വെന്‍റിലേറ്ററില്‍ കുടുങ്ങി. കാലുകള്‍ അകത്തേക്ക് കയറ്റാന്‍ കഴിയാതെ യുവാവ് കുഴങ്ങി. 

 ഏഴുമണിക്കൂര്‍ അങ്ങനെ തന്നെ കിടക്കേണ്ടി വന്നു. രാവിലെ വഴിയാത്രക്കാരെ സഹായത്തിനായി കള്ളന്‍ വിളിക്കുകയായിരുന്നു. ഉടന്‍ തന്നെ അവര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്ത് എത്തുകയും കള്ളനെ പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 

ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് കള്ളനെ പുറത്തെത്തിച്ചത്. കള്ളന്‍ വെന്‍റിലേറ്ററില്‍ കുടുങ്ങി കിടന്നതിന്‍റെ ദൃശ്യം പോലീസ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിരുന്നു. ചിത്രത്തിന് താഴെ നിരവധി അഭിപ്രായങ്ങളാണ് വന്നിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios