അടിവസ്ത്രമുപയോഗിച്ച് മുഖംമറച്ച മോഷ്ടാവിന്റെ വീഡിയോ പുറത്ത്

ടെക്സാസ്: അടിവസ്ത്രമുപയോഗിച്ച് മുഖം മറച്ച് വ്യാപാര സ്ഥാപനത്തില്‍ മോഷണം നടത്തിയ യുവാവിനെ പിടികൂടാന്‍ നാട്ടുകാരുടെ സഹായം തേടി പൊലീസ്. ടെക്സാസിലെ ലീയാണ്ടര്‍ പൊലീസാണ് കള്ളനെ പിടികൂടാന്‍ നാട്ടുകാരുടെ സഹായം തേടി സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ബുധനാഴ്ചയാണ് ജനാല പൊളിച്ച് അകത്ത് കയറുന്ന കള്ളന്റെ സിസിടിവി വീഡിയോ പുറത്ത് വന്നത്. 

ജൂണ്‍ മാസം പതിനാറിനാണ് വന്‍കിട വ്യാപാര സ്ഥാപനത്തില്‍ മോഷണം നടന്നത്. നീല നിറമുള്ള അടിവസ്ത്രമുപയോഗിച്ച് മുഖംമറച്ച കള്ളനെ തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും കുറഞ്ഞ സമയം കൊണ്ട് പൊലീസ് പുറത്ത് വിട്ട വീഡിയോ വൈറലായി. ഏതാനും നിമിഷങ്ങള്‍ ദൈര്‍ഘ്യമുള്ള വീഡിയോയാണ് പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇത് ആദ്യമായല്ല മോഷണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സുതാര്യമായ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മുഖം മറച്ച് കന്യാകുമാരിയില്‍ യുവാവ് മോഷണം നടത്തിയിരുന്നു.