വടക്കൻ പറവൂർ പുത്തൻവേലിക്കര സ്വദേശി തോമസും മകൻ തൊമ്മച്ചനുമാണ് പിടിയിലായത്. ഇവർ പോത്തുകളെ മോഷ്ടിച്ച് ഇറച്ചി വിൽപന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മാള, ചെങ്ങമനാട്, പുത്തൻവേലിക്കര എന്നിവിടങ്ങളിൽ നിന്നായി 11 പോത്തുകളെ ഇവർ മോഷ്ടിച്ചെന്നും പൊലീസ് പറയുന്നു. പറവൂർ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.