ഭക്ഷ്യസുരക്ഷ കൂടി ഉറപ്പാക്കിയാകണം ഭക്ഷ്യ ഭദ്രതയെന്നും മന്ത്രി
കൊച്ചി:കേരളത്തിലെ മത്സ്യം മുഴുവന്‍ ഫോമലിന്‍ കലര്‍ന്നതാണെന്ന പ്രചരണം ശരിയല്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ഗുണമേന്മയുള്ള ഭക്ഷണം ഉപഭോക്താവിന്‍റെ അവകാശമാണ്. ആ രീതിയില്‍ പരിഗണിക്കണമെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും സുനില്‍കുമാര്‍ പറഞ്ഞു.
മീനിലെയും പച്ചക്കറികളിലെയും മായം കലർത്തലും ഗൗരവമായി കാണണമെന്നും ഭക്ഷ്യസുരക്ഷ കൂടി ഉറപ്പാക്കിയാകണം ഭക്ഷ്യ ഭദ്രതയെന്നും മന്ത്രി പറഞ്ഞിരുന്നു.
