കോഴിക്കോട്ടെ നിപ്പാ വൈറസ് ബാധ പൊതുജനങ്ങൾക്ക് മുൻകരുതൽ നിർദ്ദേശം ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

കോഴിക്കോട്ട്: നിപാ വൈറസ് സ്ഥിരീകരിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. പ്രതിരോധ മരുന്നില്ലാത്തതിനാൽ മുൻകരുതൽ നടപടികൾക്കാണ് ആരോഗ്യവകുപ്പ് ഊന്നൽ നൽകുന്നത്.

രോഗം പടരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. 

പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകളാണ് പൊതുവായി വൈറസ് വാഹകർ. വവ്വാലുകളിൽ നിന്നോ മൃഗങ്ങളിൽ നിന്നോ രോഗം വരാം. വവ്വാലടക്കമുള്ള കഴിച്ചതിന്‍റെ അവശിഷ്ടം, ഇവയുടെ വിസർജ്യം കലർന്ന പഴവർഗങ്ങൾ എന്നിവ കഴിക്കരുത്. വവ്വാലുകളുള്ള സ്ഥലങ്ങളിൽ ശേഖരിച്ച് വെച്ചിട്ടുള്ള കള്ള് കുടിക്കരുത്. രോഗിയിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യത ഏറെയാണ്. രോഗിയുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെങ്കിൽ കൈകൾ സോപ്പുപയോഗിച്ച് കഴുകുക. 

രോഗിയുമായി ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക, രോഗിയുടെ വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകി ഉണക്കുക. രോഗികളെ പരിചരിക്കുമ്പോൾ കയ്യുറകളും മാസ്കുകളും ധരിക്കുക..മൃതശരീരം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചും നിർദേശം ഉണ്ട്.സംമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. കയ്യുറകൾ ഉപയോഗിച്ച് മാത്രമേ എടുക്കാൻ പാടുള്ളൂ. മൃതശരീരത്തിൽ ചുംബിക്കുന്നത് പോലുള്ള കാര്യങ്ങൾ ഒഴിവാക്കുക.മൃതശരീരം വൃത്തിയാക്കുന്നവർ, പിന്നീട് സോപ്പ് ഉപയോഗിച്ച് കുളിക്കണമെന്നും ശരീര സൃവങ്ങളിലൂടെയും വായുവിലൂടെയും രോഗം പടരുമെന്നതാണ് വിദഗ്ധർ പറയുന്നത്.

രക്തം, മൂത്രം , സെറിബ്രൽ സ്പൈൻ ഫ്ലൂയിഡ് എന്നിവയുടെ പരിശോധനയിലൂടെ മാത്രമാണ് നിപ്പാ വൈറസ് സാന്നിധ്യം കണ്ടെത്താനാകൂ. മണിപ്പാലിലിലും , പൂനയിലും മാത്രമാണ് ഇതിന് നിലവിൽ സംവിധാനം ഉള്ളത്. ആശുപത്രിയിൽ രോഗനിർണത്തിനുള്ള സംവിധാനമില്ലാത്തതിനാലും പ്രതിരോധ മരുന്നുകളില്ലാത്തിനാലും മുൻകരുതൽ എടുക്കുകയാണ് വേണ്ടതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.