കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ മൂന്നാഘട്ട പരീക്ഷണ ഓട്ടം വിജയം. മുട്ടം മുതല്‍ ഇടപ്പള്ളി വരെയുള്ള ദൂരത്താണ് വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയത്. എന്‍പത് കിലോമീറ്റര്‍ വേഗത്തിലായിരുന്നു മൂന്നാം ഘട്ട പരീക്ഷണ ഓട്ടം. മെട്രോയുടെ പുതുതായി എത്തിയ കോച്ചുകള്‍ ഉപയോഗിച്ചാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഉച്ചക്ക് ഒന്നരയോടെ മുട്ടം മെട്രോ സ്റ്റേഷന് മുതല്‍ ഇടപ്പള്ളി വരെയുള്ള ദൂരം ട്രയിന്‍ ഓടി. ഈ മാസം എട്ടിനാണ് മെട്രോയുടെ മൂന്ന് പുതിയ കൊച്ചുകള്‍ കൂടി കൊച്ചിയിലെത്തിയത്. മുട്ടം യാര്‍ഡില്‍ കൂട്ടി യോജിപ്പിച്ച ശേഷം കോച്ച് റിപ്പയറിംഗ് യാര്‍ഡിലെ ട്രാക്കില്‍ ഓടിച്ചിരുന്നു. ഇത്തരത്തില്‍ പതിനഞ്ച് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് ട്രാക്കില്‍ പരീക്ഷണ ഓട്ടം നടത്തിയത്. മൂന്നാം ഘട്ടം വിജയകരമായിരുന്നുവെന്ന് മെട്രോ അധികൃതര്‍ പറഞ്ഞു. മൂന്നാഴ്ചത്തെ ഇടവേളയില്‍ ഏഴു ട്രയിനുകള്‍ കൂടി കൊച്ചിയില്‍ എത്തിക്കാനാണ് തീരുമാനം. പദ്ധതി കമ്മീഷന് ചെയ്യുമ്പോള്‍ മൊത്തം ഒമ്പത് ട്രയിനുകള്‍ ഉണ്ടാകും.
LIVE UPDATESKerala · Election 2026
Kerala Legislative Assembly Results
FULL DETAIL ↗
Associate Sponsors





LEAD + WON
LDF
LDF00
UDF
UDF00
NDA
NDA00
OTH
OTH00
കൊച്ചി മെട്രോ മൂന്നാം ഘട്ട പരീക്ഷണയോട്ടം വിജയകരം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
