ശബരിമല തിരുവാഭരണപാത നവീകരിക്കാൻ നടപടി തുടങ്ങി. പാതയിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് നവീകരിക്കും. ഉന്നതഉദ്യോഗസ്ഥരുടെ സംഘംപാതയില്‍ പരിശോധന തുടങ്ങി.
പന്തളത്ത് തുടങ്ങി നീലിമല വരെയുള്ള തിരുവാഭരണ പാതയെ നേരത്തെ വിശുദ്ധപാതയായി പ്രഖ്യപിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് പാതനവികരിക്കാൻ നടപടി തുടങ്ങിയത്. ശബരിമലയിലേക്ക് കാല്‍നടയായി പോകുന്ന തീർത്ഥാടകർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് നിർമ്മാണം. നിലവില്‍ തിരുവാഭരണ ഘോഷയാത്ര മാത്രമാണ് ഇതുവഴി കടന്ന് പോകുന്നുത്. പത്ത് കിലോമീറ്റർ ഇടവിട്ട് വിശ്രമകേന്ദ്രങ്ങള്‍ നിർമ്മിക്കും. കുടിവെള്ളം ശുചിമുറികള്‍ എന്നവയും ഉണ്ടാകും.
എണ്‍പത്തിമൂന്ന് കിലോമീറ്റർ ദൈർഘ്യെ വരുന്ന പാതയുടെ 20കിലോമിറ്റർ കടന്ന് പോകുന്നത് വനത്തിലൂടെയാണ്. ഇവിടത്തെ നിർമ്മാണപ്രവർത്തനങ്ങള്‍ പൂർത്തിയാക്കാൻ വനംവകുപ്പിന്റെ അനുമതി വേണം ഇതിനായി വനംവകുപ്പ് ഉദ്യോഗസ്ഥരുമായി പ്രാഥമിക ഘട്ട ചർച്ച നടത്തി. മാസ്റ്റർ പ്ലാനില്‍ ഉള്‍പ്പെടുത്തി നിർമ്മാണം നടത്താനാണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം. പാതയിലെ പരിശോധന മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കും.
