തിരുവനന്തപുരം: കൈതമുക്കിന് സമീപം എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. എസ്ബിഐ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ഇന്ന് രാവിലെയാണ് കവര്‍ച്ചാ ശ്രമം നടന്നതായി കണ്ടത്തിയത്. എടിഎമ്മിന്‍റെ മുന്‍ഭാഗം ഇളക്കി മാറ്റിയ നിലയിലാണ്. കൂടാതെ പണം വെയ്ക്കുന്ന ട്രേയും ഇളക്കിയിട്ടുണ്ട്. ഇതില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.
സമീപമുള്ള കടക്കാരാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. തലസ്ഥാനത്ത് അടുത്തിടെയായി ഇത് രണ്ടാം തവണയാണ് എടിഎം കവര്‍ച്ചാ ശ്രമം നടക്കുന്നത്. സംഭവ സ്ഥലത്ത് പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തുന്നു.
