തിരുവനന്തപുരം: തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ വന്‍ തീപിടുത്തം. പദ്മനാഭ സ്വാമിക്ഷേത്രത്തിന് സമീപമുള്ള നാല് നില കെട്ടിട സമുച്ഛയത്തിലാണ് തീ പടര്‍ന്നത് . എസിവി ബ്രോഡ്ബാന്റ് ഓഫീസിൽ നിന്നാണ് തീ പടര്‍ന്നു പിടിച്ചത്. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ജയ്ഹിന്ദ് ചാനലിന്റെ ഒരു വശത്തും നീശനഷ്ടങ്ങളുണ്ടായി. 

ആറ് യൂണിറ്റ് ഫയര്‍ ഫോഴ്സ് വാഹനങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അവധി ദിവസമായതിനാൽ കെട്ടിടത്തിന് സമീപം തിരക്ക് കുറവായതും ഫയര്‍ഫോഴ്സ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലുമാണ് തീയണക്കാൻ സഹായകമായത്. ഷോട് സര്‍ക്യൂട്ടെന്നാണ് പ്രാധമിക നിഗമനം. കെട്ടിടത്തിനകത്തെ അഗ്നി ശമന ഉപകരണങ്ങളൊന്നും പ്രവര്‍ത്തന ക്ഷമമായിരുന്നില്ലെന്നാണ് ഫ.യര്‍ ഫോഴ്സിന്റെ കണ്ടെത്തൽ