കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സബ് കോടതിയുടെ നോട്ടീസ്. നെയ്യാര്‍ ഡാമിലെ രാജീവഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന സ്ഥലം ജപ്തി ചെയ്യണമെന്നാവശ്യപ്പെട്ട് ഉപഹര്‍ജിയിലാണ് നോട്ടീസ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണ കുടിശിക നല്‍കിയില്ലെന്ന് കാണിച്ചാണ് കരാറുകാര്‍ കോടതിയെ സമീപീച്ചത്. അതേസമയം നെയ്യാര്‍ ഡാമിലെ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മാണകുടിശ്ശിക കൊടുത്ത് തീര്‍ത്ത് കരാറുകാരനുമായി ഒത്തുതീര്‍പ്പിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.