വി എം സുധീരനെ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‍ണൻ. തീരുമാനം വൈകില്ലെന്നാണ് കരുതുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്‍ണന്‍ പറഞ്ഞു. ഏകോപനത്തിൽ കെപിസിസി പ്രസിഡന്‍റ് പരാജയമാണ്. എല്ലാവരേയും ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം സുധീരന്‍ നിർവ്വഹിക്കുന്നില്ല. നിലവിലെ രാഷ്‍ട്രീയ സാഹചര്യത്തോട് പ്രതികരിക്കാനുള്ള സാഹചര്യം പാർട്ടിയിലില്ല. സ്വിച്ചിട്ടാല്‍ കറങ്ങുന്നതാണ് പാർട്ടി കമ്മറ്റികളെന്ന ധാരണ വേണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്‍ണൻ പോയിന്‍റ് ബ്ലാങ്കില്‍ പറഞ്ഞു.