തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയാണ് കുര്യനെ കണ്ടത്

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലിയുണ്ടായ വിവാദത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പിജെ കുര്യന്‍ ആഞ്ഞടിച്ചതിന് പിന്നാലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ പി.ജെ കുര്യനുമായി ചർച്ച നടത്തി. തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പി.ജെ കുര്യനുമായി ചർച്ച നടത്തി. ഇടഞ്ഞു നിൽക്കുന്ന കുര്യനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചർച്ചയെന്നാണ് സൂചന. എന്നാൽ രാഷ്ട്രീയമൊന്നും ചർച്ച ചെയ്തില്ലെന്നും സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്നും തിരുവഞ്ചൂരും പിജെ.കുര്യനും പറ‌ഞ്ഞു.