ലാഹോര്‍: ലോകത്തിനു മുന്നില്‍ പാക്കിസ്ഥാന് അപമാനമുണ്ടാക്കിയത് ആ രാജ്യത്തിന്റെ നിലപാട് തന്നെയാണെന്ന് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ്. ഇത് മറി കടക്കുന്നതിനായി ഇസ്ലാം മതത്തെ കുറിച്ച് പാക്കിസ്താനികള്‍ വിശദമായി പഠിക്കണണമെന്നും വീഡിയോ സന്ദേശത്തിലൂടെ മലാല വ്യക്തമാക്കി.
സമാധാനവും ക്ഷമയുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മാഷാല്‍ ഖാനെന്ന യവാവിനെ ഒരു കൂട്ടമാളുകള്‍ പാക്കിസ്താനിലെ ഒരു യൂണിവേഴ്‌സിറ്റിക്കുള്ളില്‍ വച്ച് മര്‍ദിച്ചു കൊലപ്പെടുത്തിയിരുന്നു.
സമൂഹമാധ്യമത്തില്‍ ഈശ്വരനിന്ദാപരമായ പോസ്റ്റ് ഇട്ടെന്ന് ആരോപിച്ചായിരുന്നു അത്. ഈ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മലാലയുടെ പ്രസ്താവന. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാക്കിസ്ഥാനി നിയമജ്ഞരും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും മലാല ആവശ്യപ്പെട്ടു.
