Asianet News MalayalamAsianet News Malayalam

പുതിയ തുടക്കത്തിന്റെ ആദ്യ അടയാളം; കോൺ​ഗ്രസ് ജയത്തെക്കുറിച്ച് കമൽഹാസൻ

അടുത്ത ലോക്‌സഭാ  തെരഞ്ഞെടുപ്പിന്റെ സെമിഫൈനലാണ് ഇപ്പോൾ നടന്നത്. ഇത് ജനങ്ങളുടെ വിധിയാണ്. ഇതൊരു പുതിയ തുടക്കത്തിന്റെ അടയാളമാണെന്നും കമൽ കൂട്ടിച്ചേർത്തു. 

this is the first sign of new begining says kamalhasan about assembly election
Author
Chennai, First Published Dec 11, 2018, 11:32 PM IST

ചെന്നൈ: ഒരു പുതിയ തുടക്കത്തിന്റെ ആദ്യത്തെ അടയാളമാണ് ഇപ്പോൾ കാണാൻ സാധിക്കുന്നതെന്ന് നടനും 'മക്കൾ നീതി മയ്യം' പാർട്ടി സ്ഥാപകനുമായ കമൽഹാസൻ. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കമൽ. ഛത്തീസ്​ഗഡിലും രാജസ്ഥാനിലും ബിജെപിയെ തോൽപിച്ച് കോൺ​ഗ്രസ് വിജയിച്ചിരിക്കുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലാണ് ഇപ്പോൾ നടന്നത്. ഇത് ജനങ്ങളുടെ വിധിയാണ്. ഇതൊരു പുതിയ തുടക്കത്തിന്റെ അടയാളമാണെന്നും കമൽ കൂട്ടിച്ചേർത്തു. 

ഡിഎംകെ നേതാവായ എം കെ സ്റ്റാലിനും കോൺ​ഗ്രസിനും രാഹുൽ ​ഗാന്ധിക്കും അഭിനന്ദമറിയിച്ചു കൊണ്ട് രം​ഗത്ത് വന്നിരുന്നു. ''ഛത്തീസ്​ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കോൺ​ഗ്രസിന്റെ അത്യുജ്ജ്വല പ്രകടനമാണ് നടന്നത്. ഞാൻ അവരെ അഭിനന്ദിക്കുന്നു'' എന്നായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്. ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിന്റെ അവസാനം കുറിക്കുന്നതാണ് ഈ നിയമസഭാ ഫലമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.  
 

Follow Us:
Download App:
  • android
  • ios