ന്യൂഡല്‍ഹി: തുടര്‍ച്ചയായ 23ാം വര്‍ഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖിയൊരുക്കുകയാണ് ഖമര്‍ മൊഹസിന്‍ ഷെയ്ക് എന്ന പാകിസ്താനി യുവതി. കഴിഞ്ഞ 22 വര്‍ഷമായി താനൊരുക്കിയ രാഖി തന്റെ നരേന്ദ്ര ഭായിയെ അണിയിച്ചതിന്റെയും, തിരക്കുകള്‍ക്കിടയിലും പ്രധാനമന്ത്രി രാഖിയണിയിക്കാന്‍ വീണ്ടും ക്ഷണിച്ചതിന്റെയും സന്തോഷത്തിലാണ്. 

വിവാഹ ശേഷമാണ് പാകിസ്താനില്‍ നിന്നും ഖമറര്‍ ഇന്ത്യയിലെത്തിയത്. അന്ന് ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന കാലത്താണ് ആദ്യമായി ഖമര്‍ മോദിയെ രാഖിയണിയിക്കുന്നത്. തുടര്‍ന്ന് 22 വര്‍ഷവും അതു തുടര്‍ന്നു. ഈ വര്‍ഷം പ്രധാനമന്ത്രിയെന്ന നിലയില്‍ കൂടുതല്‍ തിരക്കുകള്‍ ഉള്ളതിനാല്‍ രാഖിയണിയിക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല. 

ഇത്തവണത്തെ രക്ഷാബന്ധന്‍ ദിനത്തിലും രാഖി അണിയിക്കണമെന്ന് അറിയിച്ച് മോദിജിയുടെ സന്ദേശം എത്തിയപ്പോള്‍ സന്തോഷം അടക്കാനായില്ലെന്ന് ഖമര്‍ പറഞ്ഞു. ക്ഷണം ലഭിച്ചതു മുതല്‍ 23ാം വര്‍ഷം തന്റെ നരേന്ദ്രഭായിയെ അണിയിക്കാനായി രാഖിഒരുക്കാനുള്ള തിരിക്കിലാണവര്‍.