Asianet News MalayalamAsianet News Malayalam

57 വര്‍ഷത്തിനിടെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഏറ്റവും അപകടം കുറഞ്ഞ വര്‍ഷമായി 2017-18

  • ഈ വര്‍ഷം മാര്‍ച്ച് 30 വരെയുളള കണക്കുകള്‍ പ്രകാരം 73 ട്രെയിന്‍ അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്
  • 2016-17 ല്‍ 607 പേര്‍ക്ക് ട്രെയിന്‍ അപകടങ്ങളില്‍ പരിക്കേല്‍ക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിരുന്നു
this year is the least accidents for Indian railway

ദില്ലി: ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗ്യവര്‍ഷമായി 2017-18 മാറി. 57 വര്‍ഷത്തെ ഏറ്റവും കുറവ് ട്രെയിന്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 2017-18 ലാണ്. ഈ വര്‍ഷം മാര്‍ച്ച് 30 വരെയുളള കണക്കുകള്‍ പ്രകാരം 73 ട്രെയിന്‍ അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞവര്‍ഷം 104 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്താണ് ഈ ആശ്വാസം. 

റെയില്‍ അപകടങ്ങള്‍ കുറയ്ക്കാനായതിന്‍റെ പ്രധാനകാരണം 4,405 കിലോമീറ്റര്‍ ട്രാക്കുകള്‍ പുതുക്കിപ്പണിയാനായത് മൂലമാണെന്നാണ് റെയില്‍വേയുടെ അവകാശവാദം. ഏറ്റവും വിപുലമായ പുതുക്കിപ്പണിയല്‍ പദ്ധതിയായിരുന്നു 2017 -18 ലേത്. 

1960-61 ല്‍ ഇന്ത്യന്‍ റെയില്‍വേ ഓടിയത് 388.1 മില്യണ്‍ ട്രെയിന്‍ കിലോമീറ്റര്‍ ആയിരുന്നെങ്കില്‍ 2017-18 ആയപ്പോഴേക്കും അത് 1,170.7 മില്യണ്‍ കിലോമീറ്ററായി ഉയര്‍ന്നു. അപകടങ്ങളില്‍ പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്യുന്നവരുടെ എണ്ണത്തിലും മുന്‍വര്‍ഷത്തെ ആപേക്ഷിച്ച് കുറവുണ്ടായി. 2016-17 ല്‍ 607 പേര്‍ക്ക് ട്രെയിന്‍ അപകടങ്ങളില്‍ പരിക്കേല്‍ക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തപ്പോള്‍ 2017-18 ല്‍ അത് 254 ലേക്ക് താഴ്ത്താന്‍ ഇന്ത്യന്‍ റെയില്‍വേയ്ക്കായി.

Follow Us:
Download App:
  • android
  • ios