കേരള കോണ്‍ഗ്രസ് യുഡിഎഫ് ധാരണ തൊടുപുഴ നഗരസഭാധ്യക്ഷ രാജിവച്ചു

കേരള കോണ്‍ഗ്രസ് യു.ഡി.എഫ് ധാരണ പ്രകാരം തൊടുപുഴ നഗരസഭ അധ്യക്ഷ രാജിവച്ചു . കേരള കോണ്‍ഗ്രസിന് അധ്യക്ഷ പദവി കൈമാറാനാണ് മുസ്ലീം ലീഗ് സ്ഥാനമൊഴിഞ്ഞത്. ചെയര്‍മാൻ സ്ഥാനം ആദ്യ രണ്ടു വര്‍ഷം ലീഗിനും ഒരു വര്‍ഷം കേരള കോണ്‍ഗ്രസിനും അവസാന രണ്ടു വര്‍ഷം കോണ്‍ഗ്രസിനുമെന്നായിരുന്ന ആദ്യ ധാരണ.

എന്നാൽ കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതും കോണ്‍ഗ്രസ് വിമതൻ മറു കണ്ടം ചാടുമോയെന്ന ആശങ്കയും പദവി പങ്കിടൽ ആറു മാസം നീണ്ടു . യു.ഡി.എഫും കേരള കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ചയിലാണ് അധ്യക്ഷ പദവി കേരള കോണ്‍ഗ്രസിന് നല്‍കാൻ തീരുമാനിച്ചത്

എന്നാൽ കേരള കോണ്‍ഗ്രസിന് ഇനി ആറു മാസമേ അധ്യക്ഷ പദവി നല്‍കൂവെന്ന് കോണ്‍ഗ്രസ് നിലപാട് . സ്ഥാനമാറ്റം ആറു മാസം വൈകിയതിന് ഉത്തരവാദികളായ കേരള കോണ്‍ഗ്രസ് നഷ്ടം സഹിക്കണമെന്നാണ് കോണ്‍ഗ്രസ് വാദം . ഒരു വര്‍ഷമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കേരള കോണ്‍ഗ്രസും വ്യക്തമാക്കുന്നു . വൈസ് ചെയര്‍മാൻ സ്ഥാനം ലീഗും കേരള കോണ്‍ഗ്രസും കോണ്‍ഗ്രസ് വിമതനും പങ്കിടും. 35 അംഗ നഗരസഭയിൽ ഒരു സീറ്റിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ഭരണം