കൊച്ചി: കായൽ കൈയ്യേറ്റ കേസില്‍ തോമസ് ചാണ്ടിക്ക് ആശ്വസം. മുൻ മന്ത്രി മനപ്പൂർവ്വം കായൽ കൈയ്യേറിയിട്ടില്ലെന്നു ഹൈക്കോടതി നിരീക്ഷണം. തോമസ് ചാണ്ടിക്കെതിരെ എഫ്ഐആര്‍ രജിസ്ടർ ചെയ്യേണ്ട സാഹചര്യം ഇപ്പോഴില്ല. മൂന്നു മാസത്തിനകം സർവ്വേ പൂർത്തിയാകാണാമെന്നും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി.
തോമസ് ചാണ്ടിയുടെ കായൽ കൈയ്യേറ്റത്തിൽ നടപടി ആവശ്യപ്പെട്ട് സിപിഐ നേതാവ് മുകുന്ദൻ, ആലപുഴ സ്വദേശി വിനോദ് എന്നിവർ സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈ കോടതി നിരീക്ഷണം. കായൽ കൈയേറിയ ഭൂമി തിരിച്ചെടുത്തു ടാറ്റ ബാങ്കില്‍ ഉൾപ്പെടുത്തണം, തോമസ് ചാണ്ടിക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.
തോമസ് ചാണ്ടി മനപുർവം കൈയ്യേറിയതായി കാണുന്നില്ലെന്ന് നിരീക്ഷിച്ച കോടതി ഇപോഴത്തെ സാഹചര്യത്തിൽ എഫ്ഐആര്‍ രജിസ്ടർ ചെയ്യേണ്ടതില്ലെന്നും പറഞ്ഞു. മൂന്നു മാസത്തിനകം സർവ്വേ പൂർത്തിയാക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. തുടര്ന്നുള്ള മൂന്നു മാസത്തിനുള്ളിൽ നോട്ടീസ് നൽകി കക്ഷികളെ കേൾക്കണം. പ്രദശിക നിരീക്ഷണ കമ്മിറ്റി മൂന്നു മാസത്തിനുള്ളിൽ ഡാറ്റാ ബാങ്ക് രൂപീകരിക്കണം എന്നും ഹൈക്കോടതി നിർദേശം നൽകി
