കൊച്ചി: മാര്‍ത്താണ്ഡം കായില്‍ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ പി.വി അനുപമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ തോമസ് ചാണ്ടിയുടെ ഹര്‍ജി. ജില്ലാ കളക്ടര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും തോമസ് ചാണ്ടി ഹര്‍ജിയില്‍ വ്യക്തമാക്കുന്നു..
