കൊച്ചി: കായല്‍ കൈയേറിയെന്ന ആരോപണത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കില്ലെന്ന് മന്ത്രി തോമസ് ചാണ്ടി. മന്ത്രിയായല്ല ഹൈക്കോടതിയെ സമീപിച്ചതെന്നും വ്യക്തിയായാണ് കോടതിയെ സമീപിച്ചതെന്നും തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ ഹോക്കോടതിയില്‍ വ്യക്തമാക്കി.

നോട്ടീസ് നൽകാതെയാണ് ജില്ലാ കളക്ടര്‍ റിപ്പോർട്ട് നല്‍കിയതെന്നും തന്റെ ഭാഗം പറയാൻ അവസരം കിട്ടിയില്ലെന്നും തോമസ് ചാണ്ടി കോടതിയില്‍ വ്യക്തമാക്കി. അതിനാൽ കോടതി തന്നെ കേസിൽ തീർപ്പുണ്ടാക്കണമെന്നും തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു.

നേരത്തെ ഹർജി പരിഗണിച്ചപ്പോള്‍ ഹര്‍ജി അപൂർണമാണെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. ഹര്‍ജി പിൻവലിച്ചില്ലെങ്കിൽ അനുചിതമെന്ന് ഉത്തരവിടുമെന്നും പറഞ്ഞിരുന്നു.