തിരുവനന്തപുരം: ഗതാഗതിമന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന ആവശ്യവുമായി എന്‍.സി.പിയുടെ എട്ട് ജില്ലാ പ്രസിഡന്റുമാര്‍. അടിയന്തിരമായി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇവര്‍ ആവശ്യം ഉന്നയിച്ചത്.

ചാണ്ടിയുടെ നിയമ ലംഘനം പാര്‍ട്ടിയും സര്‍ക്കാറും അന്വേഷിക്കണമെന്നും നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത നിലപാടെടുക്കുമെന്നും വരുന്ന 20ന് നടക്കുന്ന എന്‍.സി.പി യോഗത്തില്‍ നിലപാടറിയിക്കുമെന്നും വിമതപക്ഷം വ്യക്തമക്കി

കുട്ടനാട്ടില്‍ മന്ത്രിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയതായും അഞ്ച് ഏക്കര്‍ കായല്‍ കൈയേറിയതായുമുള്ള വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.

വാര്‍ത്തയ്ക്ക് പിന്നാലെ മന്ത്രിസ്ഥാനം ദുര്‍വിനിയോഗം നടത്തിയെന്നാരോപിച്ച് തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.