കോട്ടയം: തോമസ് ചാണ്ടിക്കെതിരായ എഫ്ഐആര്‍ കോട്ടയം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ലംഘനം, ഗൂഡാലോചന, അധികാര ദുർവിനിയോഗം തുടങ്ങിയവയാണ് പ്രഥമാന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വലിയകുളം - സീറോജെട്ടി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കേസിലാണ് നടപടി. ആലപ്പുഴ മുൻ കളക്ടർമാരായ പി വേണുഗോപാൽ, സൗരവ് ജയിൻ എന്നിവർക്കെതിരെയും കേസുണ്ട്.