ആലപ്പുഴ: മന്ത്രി തോമംസ് ചാണ്ടിക്കെതിരെ പരാതി നല്‍കിയ ജനതാദള്‍ എസ് നേതാവിനെ പുറത്താക്കാന്‍ നീക്കം. തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് കോടതിയെ സമീപിച്ച ജനതാദള്‍(എസ്) ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ.എം സുഭാഷിനെതിരെയാണ് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാനാണ് നീക്കം.
പുറത്താക്കും മുന്‍പ് ലുഭാശ് പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കിയേക്കും. സുഭാഷിന്റെ പരാതിയിലാണ് മന്ത്രി തോമസ്ചാണ്ടിക്കെതിരെ കോട്ടയം വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. പാര്‍ട്ടി നേതാക്കളായ മാത്യു ടി തോമസിന്റെയും കൃഷ്ണന്‍കുട്ടിയുടെയും നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജിക്കത്ത് നല്‍കുന്നതെന്ന് സൂചന. നാളെ രാജിക്കത്ത് പാര്‍ട്ടി ജില്ലാ പ്രസിഡണ്ടിന് സമര്‍പ്പിക്കും
