തോമസ് ചാണ്ടിക്കെതിരെ പരാതിപ്പെട്ടയാള്‍ക്ക് ഭീഷണി. തോമസ് ചാണ്ടിക്കെതിരെ കോടതിയിൽ പരാതി നൽകിയ കൈനകരി പഞ്ചായത്തംഗം ബികെ വിനോദിനെയാണ് ഫോണിൽ ഭീഷണിപ്പെടുത്തിയത്. വിനോദിനെ വീൽചെയറിലിരുത്തുമെന്നാണ് ഭീഷണി. വീട്ടിനുള്ളിൽ പടക്കം പൊട്ടിക്കുമെന്നും ഭീഷണിയുണ്ട്. തോമസ് ചാണ്ടിയുടെ സഹായിയും താൽക്കാലിക ജീവനക്കാരനുമായ റോച്ചോ സി മാത്യു എന്നയാളാണ് ഭീഷണിപ്പെടുത്തിയത്. തോമസ്ചാണ്ടിക്കെതിരായ കേസിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു വിനോദിനെ ഭീഷണിപ്പെടുത്തിയത്.