ശമ്പളവും പെന്‍ഷനും നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി വീണ്ടും വായ്പയെടുക്കുന്ന സാഹചര്യത്തിലായിരുന്നു ധനമന്ത്രി വിമര്‍ശനവുമായി എത്തിയത്. കൂടുതല്‍ പണം കെ.എസ്.ആര്‍.ടി.സിക്ക് അനുവദിക്കാനാകില്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. എന്നാല്‍ ധനമന്ത്രിയുടെ പ്രസ്ഥാവനയെ തെറ്റായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. സുശീല്‍ ഖന്നയെ ചുമതലപെടുത്തിയത് കര്‍മ്മ പദ്ധതി തയ്യാറാക്കാനാണ്. 

ഡിപ്പോകള്‍ ഈട് കാണിച്ചാണ് ബാങ്ക് വായ്പ കെ.എസ്.ആര്‍.ടി.സി എടുക്കുന്നതെന്നതെന്നും ഇത് അധികകാലം തുടരാനാകില്ലെന്നും മന്ത്രി പറഞ്ഞു. നോട്ട് അസാധുവാക്കിയതിന് ശേഷം 18 കോടി രൂപയുടെ വരുമാന നഷ്ടം കോര്‍പ്പറേഷനുണ്ടായി. ചെവ്വാഴ്ച 100 കോടി രൂപ വായ്പയായി കാനറാ ബാങ്ക് അനുവദിച്ചാല്‍ ശന്പളവും പെന്‍ഷനും നല്‍കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.