അടുത്ത മാസത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കൂടുതല്‍ വായ്പ എടുക്കാന്‍ അനവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. വായ്പാ പരിധിയുടെ ഒരു ശതമാനം കണ്ട് വര്‍ധിപ്പിക്കണം എന്നാണ് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ താന്‍ ഭീതി പരത്തിയിട്ടില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.

അതേസമയം, ശമ്പള, പെന്‍ഷന്‍ വിതരണത്തിന് 1000 കോടി തരാമെന്നു പറഞ്ഞ് റിസര്‍വ് ബാങ്ക് പറ്റിച്ചെന്ന് മന്ത്രി തോമസ് ഐസക് പറയുന്നത് കളവാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ മിനുട്ട്‌സ് പുറത്തുവിടണം. ഉത്തരം മുട്ടുമ്പോള്‍ ധനമന്ത്രി കൊഞ്ഞനം കുത്തുകയാണെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.