തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ 2015ലെ സ്വദേശാഭിമാനി -കേസരി പുരസ്കാരം മലയാള മനോരമ എഡിറ്റോറിയൽ ഡയറക്‌ടർ തോമസ് ജേക്കബിന്. മാധ്യമ മേഖലയ്‌ക്കു നൽകിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവിവരം മുഖ്യമന്ത്രി പിണറായി വിജയൻ, നേരിട്ട് ഫോണിൽ  അറിയിക്കുകയായിരുന്നു.

ഇന്ത്യയിലേറ്റവും പ്രചാരമുള്ള പ്രാദേശിക ഭാഷാ പത്രമായി മലയാള മനോരമയെ മാറ്റുന്നതിൽ പങ്കുവഹിച്ച തോമസ് ജേക്കബ് മലയാള പത്രപ്രവർത്തനത്തെ രാജ്യാന്തര നിലവാരത്തിലെത്തിച്ചവരിൽ പ്രമുഖനാണെന്നു പുരസ്കാര നിർണയ സമിതി വിലയിരുത്തി.