ഗോരഖ്പുര്‍: തോക്കിന്‍റെ ഭാഷയില്‍ മാത്രം വിശ്വസിക്കുന്നവര്‍ക്ക് തോക്ക് കൊണ്ട്തന്നെ മറുപടി നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്ത് എല്ലാവര്‍ക്ക് സുരക്ഷ ഉറപ്പാക്കും. സംസ്ഥാനത്തിന്‍റെ ക്രമസമാധാന നില തകര്‍ക്കുന്നവരോട് തോക്കുകളായിരിക്കും സംസാരിക്കുകയെന്നും യോഗി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ നടന്ന എന്‍കൗണ്ടര്‍ വിവാദങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. അതേസമയം, യുപിയില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ആദിത്യനാഥിന്‍റെ നേതൃത്വത്തില്‍ 48 മണിക്കൂറില്‍ 24 കൊടുംകുറ്റവാളികളെ പിടികൂടിയിരുന്നു. തലയ്ക്ക് വിലയിട്ട ഒരു ക്രിമിനലിനെ വെടിവച്ചുകൊല്ലുകയും ചെയ്തിരുന്നു.
