റാഞ്ചി: ഇന്ത്യ നിങ്ങളുടെ രാജ്യമാണെങ്കിൽ പശു തന്നെയാണ് നിങ്ങളുടെ മാതാവെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ്. ഗോ സംരക്ഷണത്തിന്‍റെ പേരിൽ രാജ്യത്ത് അതിക്രമങ്ങൾ തുടരുന്നതിനിടെയിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.
ഇന്ത്യയെ രാജ്യമായി കണക്കാക്കുന്നവർക്ക് പശു തന്നെയാണ് അവരുടെ മാതാവെന്നാണ് മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. ഗോ സംരക്ഷണത്തിന്‍റെ പേരിൽ രാജ്യത്ത് അക്രമങ്ങളൊന്നും ഉണ്ടാകുന്നില്ല. കന്നുകാലി കടത്തുകാരായിരിക്കും ഇതിന്‍റെ പേരിൽ അക്രമങ്ങളുണ്ടാക്കുന്നതെന്നും ദാസ് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ആർ.എസ്.എസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതുമായി ബന്ധപ്പെട്ട് അവരെ കുറ്റം പറയേണ്ട. നിങ്ങള്‍ ഏതു മതത്തിലും ജാതിയിലും വര്‍ഗത്തിലും പെട്ടവരായാലും പശുവിനെ മാതാവായി കണക്കാക്കണം. അവയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്നും രഘുബര്‍ ദാസ് പറഞ്ഞു.
