പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. സുരക്ഷ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വന്നതെന്നും രേഷ്മ പറഞ്ഞു.

നീലിമല: മടങ്ങാനല്ല വ്രതം നോറ്റ് വന്നതെന്ന് പ്രതിഷേധക്കാര്‍ നീലിമലയില്‍ തടഞ്ഞ യുവതികള്‍. കണ്ണൂർ സ്വദേശിനി രേഷ്മയും ഷനിലയുമാണ് മലകയറാനെത്തിയ യുവതികള്‍. ശബരിമല ദര്‍ശനത്തിനായി നാലരയോടെയാണ് പമ്പയില്‍ നിന്ന് യുവതികള്‍ മലകയറി തുടങ്ങിയത്. രണ്ടുമണിക്കൂറായി നീലിമലയില്‍ യുവതികളെ തടഞ്ഞുവെച്ചിരിക്കുകയാണ്. മടങ്ങാനല്ല വ്രതം നോറ്റ് വന്നതെന്ന് യുവതികള്‍ പറഞ്ഞു. 9 അംഗ സംഘത്തിനൊപ്പമാണ് ഇവരെത്തിയത്. സംഘത്തിലെ ഏഴ് പേര്‍ പുരുഷന്‍മാരാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. സുരക്ഷ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വന്നതെന്നും രേഷ്മ പറഞ്ഞു. പ്രതിഷേധിച്ചവരെ പൊലീസ് തടഞ്ഞില്ലെന്നും യുവതികള്‍ ആരോപിക്കുന്നു. യുവതികള്‍ മടങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതികള്‍ക്കൊപ്പമെത്തിയ പുരുഷന്മാരുമായി പൊലീസ് ചര്‍ച്ച നടത്തുകയാണ്. അതേസമയം കൂടുതല്‍ പ്രതിഷേധക്കാര്‍ സ്ഥലത്തെത്തിക്കൊണ്ടിരിക്കുകയാണ്.