മഹാപ്രളയം നേരിടുന്ന കേരളത്തിന് പിന്തുണയുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം  എ ബി ഡിവില്ലിയേഴ്സ്. തന്‍റെ പ്രാര്‍ത്ഥനകള്‍ കേരളത്തിനൊപ്പമാണെന്ന് ഡിവില്ലിയേഴ്സ് ട്വിറ്ററില്‍ കുറിച്ചു. 

'' എന്‍റെ ചിന്തകളും പ്രാര്‍ത്ഥനയും കേരളത്തിലെ മഹാപ്രളയം ബാധിച്ച ജനങ്ങള്‍ക്കൊപ്പമാണ്. 100 ലേറെ പേര്‍ മരിച്ചു, രണ്ട് ലക്ഷത്തോളം പേര്‍ക്ക് വീട് നഷ്ടമായി... ഗുരുതരം '' - ഡിവില്ലിയേഴ്സ് ട്വീറ്റ് ചെയ്തു. 

സച്ചിന്‍, കോലി, സെവാഗ് എന്നിവര്‍ കേരളത്തെ പിന്തുണച്ച് നേരത്തേ രംഗത്തെത്തിയിരുന്നു.  കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മുഴുവന്‍ പേരെയും സച്ചിന്‍ അഭിനന്ദിച്ചു. രക്ഷാപ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്‍ഞിരുന്നു.