അതേസമയം എം പാനല്‍ ജീവനക്കാരുടെ ലോംഗ് മാര്‍ച്ചിനോട് നിഷേധാത്മക നിലപാടില്ല. അവര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി കണ്ടക്ടർ നിയമനം സംബന്ധിച്ച കേസിൽ ഹൈക്കോടതി ഇന്ന് വിധി പറയും.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ രണ്ട് ദിവസം കൂടി എടുക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെ ആയിരത്തോളം സര്‍വ്വീസുകള്‍ ഇന്ന് മുടങ്ങും. പിരിച്ചുവിട്ടവർക്ക് പകരമായി ഹൈക്കോടതി നിർദ്ദേശപ്രകാരം പിഎസ്‍സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടമാർരെ ഇന്നലെ നിയമിച്ചിരുന്നു.
അതേസമയം എം പാനല്‍ ജീവനക്കാരുടെ ലോംഗ് മാര്‍ച്ചിനോട് നിഷേധാത്മക നിലപാടില്ല. അവര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി കണ്ടക്ടർ നിയമനം സംബന്ധിച്ച കേസിൽ ഹൈക്കോടതി ഇന്ന് വിധി പറയും.
പിഎസ്‍സി വഴിയുള്ള നിയമനങ്ങൾ പൂർത്തിയാകും വരെ തുടരാൻ അനുവദിക്കുന്ന തരത്തിൽ ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തണമെന്നുമാവശ്യപ്പെട്ട് താത്കാലിക കണ്ടക്ടർമാർ സമർപ്പിച്ച ഹരജിയും കോടതി ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.