പെണ്‍കുട്ടിയുടെ പിതാവിനോടാണ് ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതെന്ന് പെണ്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തിലാണ് അഴീക്കല്‍ കടപ്പുറത്ത് വെച്ച് പെണ്‍കുട്ടിക്കും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പ്രദേശവാസികളായ ഗുണ്ടകളുടെ മര്‍ദ്ദനമേറ്റത്. ഫെബ്രുവരി 14ന് ആക്രമണം നേരിടേണ്ടി വന്നതിന് പിന്നാലെ അനീഷും സുഹൃത്തും കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇതിന് ശേഷം ഫെബ്രുവരി 19ന് ഒരു ഫേസ്ബുക്ക് പേജില്‍ പുതിയ വീഡിയോ അപ് ലോഡ് ചെയ്ത് പ്രതികളുടെ സുഹൃത്തുക്കള്‍ വീണ്ടും അപമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനീഷ് ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെയാണ് ഇതേ സംഘത്തിലുള്ളവര്‍ പെണ്‍കുട്ടിക്ക് നേരെയും വധഭീഷണി ഉയര്‍ത്തുന്നത്.