മൂന്ന് പ്രതികള്‍ വീണ്ടും റിമാന്‍റില്‍
കൊച്ചി: വരാപ്പുഴ വീടാക്രമണ കേസില് പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ച മൂന്ന് പ്രതികളെ വീണ്ടും റിമാൻഡ് ചെയ്തു. തുളസീദാസ്, വിപിൻ, അജിത് എന്നിവരെയാണ് ആലുവ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
വരാപ്പുഴയിലെ വാസുദേവന്റെ വീടാക്രമണ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മൂന്ന് പ്രതികളെയും ക്രൈംബ്രാഞ്ച് സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു. പറവൂര് മജിസ്ട്രേറ്റിന്റെ അധിക ചുമതല വഹിക്കുന്ന ആലുവ മജിസ്ട്രേറ്റാണ് കേസ് പരിഗണിച്ചത്.
വാസുദേവന്റെ വീട്ക്രമിച്ച സംഘത്തിൽ എത്രപേരുണ്ടെന്ന് വ്യക്തമാകാൻ പ്രതികളെ ചോദ്യം ചെയ്യണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം.
