റാന്നിയിൽ ആദിവാസി യുവാവിന്റെ കൊലപാതകം മൂന്ന് പേർ അറസ്റ്റിൽ

പത്തനംതിട്ട: റാന്നി അടിച്ചിപ്പുഴയിൽ ആദിവാസി യുവാവ് ബാലുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. റാന്നി സ്വദേശികളായ ജോബി, ബെന്നി, അശോകൻ എന്നിവരാണ് പിടിയിലായത്. 

കൊലപാതകം വെക്തി വൈരാഗ്യമെന്ന് പൊലിസ് അറിയിച്ചു. ഓട്ടേ റിക്ഷ ഇടിച്ചാണ് ബാലുവിനെ ലപ്പെടുത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഏപ്രില്‍ 22 നാണ് അടിച്ചിപ്പുഴ സ്വദേശിയായ 19 കാരൻ ബാലുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്തെ ഓടയിൽ നിന്നാണ് ബാലുവിന്റെ മൃതദേഹം ലഭിച്ചത്. ശരീരത്തില്‍ ചിലസ്ഥലങ്ങളില്‍ മുറിവുകളും ചതഞ്ഞ പാടുകളും ഉണ്ടായിരുന്നു.