തിരുവന്തപുരത്തു വൻ മയക്കുമരുന്നു വേട്ട. ആറ് കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേരെ എക്സൈസ് പിടികൂടി.  അട്ടക്കുളങ്ങരയ്ക്ക്  സമീപം മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെ ആണ് പ്രതികളെ  പിടികൂടിയത്.


തിരുവനന്തപുരം: തിരുവന്തപുരത്തു വൻ മയക്കുമരുന്നു വേട്ട. ആറ് കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേരെ എക്സൈസ് പിടികൂടി. അട്ടക്കുളങ്ങരയ്ക്ക് സമീപം മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെ ആണ് പ്രതികളെ പിടികൂടിയത്. 

കട്ടപ്പന സ്വദേശികളായ ബിനോയ്, ജോബി എന്നിവരെയു വാങ്ങാൻ വന്ന തൂത്തുകൂടി സ്വദേശി ആന്റണിയുമാണ് പിടയിലായത്. ഇവര്‍ വന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

ആറു കിലോ വരുന്ന ഹാഷിഷ് ഓയിലും ആറര ലക്ഷം രൂപയും ഇവരില്‍ നിന്നും പിടികൂടി. മയക്കു മരുന്നിന് ആറു കോടി രൂപ വില വരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.