Asianet News MalayalamAsianet News Malayalam

ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനായി സ്വന്തം തൊഴിലുമായി തെരുവില്‍ മൂന്ന് ബാര്‍ബര്‍മാര്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം എങ്ങനെ നൽകാമെന്നാലോചിച്ചപ്പോഴാണ് എന്ത് കൊണ്ട് സ്വന്തം തൊഴിൽ ചെയ്ത് ധനസഹായം നൽകിക്കൂട എന്ന ചിന്ത വന്നത്. പിന്നെ ഒട്ടും ആലോചിച്ചില്ല മുടിവെട്ടാനും ഷെയവ് ചെയ്യാനുള്ള ഉപകരണങ്ങളുമെടുത്ത് വീട്ടിൽ നിന്നിറങ്ങി. കാക്കനാട് കമ്മ്യൂണിറ്റി ഹാളിന് സമീപത്തെത്തി നാട്ടുകാരുടെ മുടി വെട്ടി കൊടുത്തു.

three Barbers to collect money inorder to give cmdrf
Author
Kakkanad, First Published Sep 12, 2018, 12:09 AM IST

കാക്കനാട്:പ്രളയ ദുരിതത്തിൽപ്പെട്ടവർക്ക് സ്വന്തം ജോലികൊണ്ട് സഹായം ചെയ്യുകയാണ് കൂത്താട്ടുകുളത്തെ മൂന്ന് ബാര്‍ബര്‍മാര്‍. പത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ ഒരാഹ്വാനം കേട്ടാണ്  കൂത്താട്ടുകുളം സ്വദേശി ഗിരീഷ് രാജൻ ചേട്ടനെയും മകനെയും കൂട്ടി  കാക്കനാട്ടേക്കിറങ്ങിയത്. ജോലിചെയ്ത് സ്വരൂപിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം എങ്ങനെ നൽകാമെന്നാലോചിച്ചപ്പോഴാണ് എന്ത് കൊണ്ട് സ്വന്തം തൊഴിൽ ചെയ്ത് ധനസഹായം നൽകിക്കൂട എന്ന ചിന്ത വന്നത്. പിന്നെ ഒട്ടും ആലോചിച്ചില്ല മുടിവെട്ടാനും ഷെയവ് ചെയ്യാനുള്ള ഉപകരണങ്ങളുമെടുത്ത് വീട്ടിൽ നിന്നിറങ്ങി. കാക്കനാട് കമ്മ്യൂണിറ്റി ഹാളിന് സമീപത്തെത്തി നാട്ടുകാരുടെ മുടി വെട്ടി കൊടുത്തു.

മുടിവെട്ടുന്നതിന് കണക്ക് പറഞ്ഞ് പണം വാങ്ങില്ല. ഇഷ്ടമുള്ള പണം നിക്ഷേപിക്കാം. പണമില്ലാത്തവർക്ക് സൗജന്യമായും മുടിവെട്ടി കൊടുക്കുന്നുണ്ട്. തുക ജോലിക്ക് ശേഷം ജില്ലാകളക്ടറെ ഏൽപ്പിക്കും. കഴിഞ്ഞ തിരുവോണ ദിവസത്തിലും ജില്ലയിലെ പല ദുരിതാശ്വാസ ക്യാംപുകളിലെത്തി സൗജന്യമായി ഇവർ മുടിവെട്ടി കൊടുത്തിരുന്നു. കൂത്താട്ടുകുളത്ത് സ്വന്തമായി ബാർബർ ഷോപ്പ് നടത്തുകയാണിവർ.
 
Follow Us:
Download App:
  • android
  • ios