നവംബര്‍ 29 ന് രാത്രി നടന്ന കല്യാണ ചടങ്ങിനിടെ വിളമ്പിയ ഭക്ഷണം കഴിച്ചാണ് ഭക്ഷ്യവിഷബാധയേറ്റത്.

ബഗേശ്വര്‍: വിവാഹ വിരുന്നില്‍ ഭക്ഷ്യവിഷബധയേറ്റ് മൂന്ന് മരണം. 250 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡിലെ ബഗേശ്വരിലാണ് നാടിനെ നടുക്കിയ ഭക്ഷ്യവിഷബാധ സംഭവിച്ചത്. ഭക്ഷണം കഴിച്ചതില്‍ പിന്നെ വധുവിനും വരനും ദേഹാസ്വാസ്ഥ്യം ബാധിച്ചവരുടെ കൂട്ടത്തിലുണ്ട്. അഞ്ച് മുതല്‍ പത്ത് വയസ് പ്രായത്തിന് ഇടയിലുള്ള രണ്ടു കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചവരെന്ന് കുമോണ്‍ കമ്മീഷ്ണര്‍ രാജീവ് റത്തോല പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

നവംബര്‍ 29 ന് രാത്രി നടന്ന കല്യാണ ചടങ്ങിനിടെ വിളമ്പിയ ഭക്ഷണം കഴിച്ചാണ് ഭക്ഷ്യവിഷബാധയേറ്റത്. ചടങ്ങില്‍ ഭക്ഷണം കഴിച്ചതിനു പിന്നാലെ നിരവധി പേര്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ബെരിനാഗ്, കാപ്കോട്ട്, ബഗേശ്വര്‍, അല്‍മോറ, ഹല്‍ദ്വാനി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി ആളുകളെ പ്രവേശിപ്പിച്ചു, റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.