ചെങ്ങന്നൂരില്‍ വാഹനാപകടം പിക്കപ്പ് ഓട്ടോയും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചു

ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴയിൽ കെഎസ്ആർടിസി ബസ്സും എയ്സ് പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ആലപ്പുഴ സ്വദേശികളായ സജീവ് ഇബ്രാഹിം, ബാബു ഇബ്രാഹിം, ആസാദ്, ബാബു കെ ബാബു എന്നിവരാണ് മരിച്ചത്. പിക്കപ്പ് വാഹനത്തിലുള്ളവരായിരുന്നു ഇവര്‍.

ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ് ആർടിസിബസും ചെങ്ങന്നൂരിലേക്ക് വരികയായിരുന്ന പിക്കപ്പ് ഓട്ടോയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബസിലെ അഞ്ചോളം പേര്‍ക്കും പരിക്കുണ്ട്.

മരിച്ചവരില്‍ സജീവ് ഇബ്രാഹിം, ബാബു ഇബ്രാഹിം എന്നിവർ സഹോദരങ്ങളാണ്. ആസാദും ഇവരുടെ ബന്ധുവാണ്. ആലപ്പുഴ വൈദ്യർ മുക്ക്. സിവ്യൂ വാർഡ് സ്വദേശികളാണ് എല്ലാവരും.