കിണറിൽ വീണ അഞ്ച് സ്ത്രീകളെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. രക്ഷപ്പെടുത്തിയ ഏഴ് പേരിൽ ഒരാളുടെ നില ഗുരുതരമാണ്.
മുംബൈ: മുംബൈ വിലേ പാർലയിൽ പൂജ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ രണ്ട് സ്ത്രീകളും ഒരു കുട്ടിയും കിണറ്റിൽ വീണ് മരിച്ചു. പൂജ കാണാനായി കിണറിനു മുകളിൽ കെട്ടിയ താൽക്കാലിക പ്ലാറ്റ്ഫോമിൽ നിന്നവരാണ് അപകടത്തിൽ പെട്ടത്. കിണറിൽ വീണ അഞ്ച് സ്ത്രീകളെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. രക്ഷപ്പെടുത്തിയ ഏഴ് പേരിൽ ഒരാളുടെ നില ഗുരുതരമാണ്.
