രണ്ട് പേരുടെ നില ഗുരുതരമാണ്

കോട്ടയം: പൊന്‍കുന്നത്ത് മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ചിറക്കര സ്വദേശികളായ വിഷ്ണുരാജ്, സാജന്‍, രഞ്ജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വിഷ്ണുരാജിന്റെയും രഞ്ജിത്തിന്റെയും നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു.