തിരുവനന്തപുരം: ഒരു വീട്ടിലെ മൂന്ന് പേര്‍ തൂങ്ങിമരിച്ച നിലയില്‍. ശാസ്തമംഗലത്താണ് സംഭവം. സുകുമാരന്‍ നായര്‍, ഭാര്യ ആനന്ദവല്ലി, മകന്‍ സനാതന്‍ എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.