കാസര്‍കോഡ്: കാസര്‍കോഡ് എന്‍മകജെക്കടുത്ത് കൊമ്പറബെട്ടുവില്‍ മൂന്ന് പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കൊമ്പറബെട്ടുവിലെ ഹാഷിം സുഹറ ദമ്പതികളുടെ മക്കളായ ഫാതത്തിമത്ത് ഫസീല, ഫിദ സുഹറയുടെ സഹോദരി അസ്മ കാസിം ദമ്പതികളുടെ മകള്‍ മുംതാസ് എന്നിവരാണ് മരിച്ചത്.

വൈകിട്ട് മൂന്നു മണിയോടെ കുളിക്കാന്‍ കുളത്തിലേക്ക് പോയ കുട്ടികളുടെ മൃതദേഹം അഞ്ചരയോടെയാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.