ആത്മഹത്യയെന്നാണ് പൊലീസ് ഫോറസിക് വിദഗ്ധര്‍ പരിശോധന നടത്തി
എറണാകുളം: എറണാകുളം കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ വിഷം ളള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. ചാത്തമറ്റത്ത് സ്വദേശിയായ ഗൃഹനാഥനും ഭാര്യയും മകനുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാക്കുന്നേൽ വീട്ടിൽ ശശി ഭാര്യ ഓമന മകൻ ശ്രീകൃഷ്ണൻ എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംശയം തോന്നിയ അയൽവാസികളാണ് ആദ്യം വീട്ടിലെത്തിയത്.
ദമ്പതികളുടെ മൃതദേഹം വീടിന്റെ ഹാളിലും , മകന്റേത് കിടപ്പുമുറിയിലുമായിരുന്നു. മൃതദേഹത്തിനടുത്ത് നിന്നായി വിഷ കുപ്പികൾ കണ്ടെത്തിയതാണ് ആത്മഹത്യയെന്ന് സംശയിക്കാൻ കാരണം. ചില കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ശ്രീകൃഷ്ണൻ വീട്ടുകാരുമായി തർക്കം നടന്നിരുന്നു. തുടർന്ന് ദിവസങ്ങളായി ഇവർ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് അയൽവാസികളും പറയുന്നു. ഫോറസിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റുമോർട്ടം നടത്തും.
