ഇന്ത്യന്‍ നേവിയുടെ മൂന്നു യുദ്ധക്കപ്പലുകള്‍ ജിദ്ദാ തുറമുഖത്തെത്തി. പ്രതിരോധ മേഖലയില്‍ ഇന്ത്യയും സൗദിയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ ഈ
ഇന്ത്യന്‍ നേവിയുടെ ഐ.എന്‍.എസ് മുംബൈ, ഐ.എന്‍.എസ് തൃശൂല്‍, ഐ.എന്‍.എസ് ആദിത്യ എന്നീ യുദ്ധക്കപ്പലുകളാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ജിദ്ദാ തുറമുഖത്തെത്തിയത്. വ്യത്യസ്തമായ കാലാസ്ഥകളില്‍ ആക്രമണത്തിനും പ്രതിരോധത്തിനും ശേഷിയുള്ളവയാണ് ഈ കപ്പലുകള്‍. സൗദി നേവിയുമായുള്ള സഹകരണം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. വെസ്റ്റെണ്‍ ഫ്ലീറ്റ് ഫ്ലാഗ് ഓഫീസര്‍ റിയര്‍ അഡ്മിറല്‍ ആര്‍.ബി പണ്ഡിറ്റ് ആണ് സംഘത്തെ നയിക്കുന്നത്. സൗദി നേവിയുമായി ബന്ധം ശക്തിപ്പെടുത്താന്‍ ഈ സന്ദര്‍ശനം പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ഐ.എന്‍.എസ് തൃശൂലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദ്, കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ് തുടങ്ങിയവരും പങ്കെടുത്തു. 2012-ലാണ് ഇന്ത്യയും സൌദിയും തമ്മില്‍ പ്രതിരോധ മേഖലയിലെ സഹകരണത്തിനുള്ള കരാറില്‍ ഒപ്പ് വെച്ചത്. അതിനു ശേഷം പല തവണ സൈനിക പ്രതിനിധികളും യുദ്ധക്കപ്പലുകളും ഇരു രാജ്യങ്ങളും സന്ദര്‍ശിക്കുകയും, യമന്‍ പോലെ സംഘര്‍ഷം നില നില്‍ക്കുന്ന മേഖലകളിലെ ഓപ്പറേഷനുകളില്‍ പരസ്പരം സഹകരിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ നിരവധി സൗദി സൈനികര്‍ക്ക് ഇന്ത്യയില്‍ പരിശീലനം നല്‍കിയതായും ആര്‍.ബി പണ്ഡിറ്റ് പറഞ്ഞു.
