രാവിലെ ഒമ്പത് മണിയോടെ ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്‍റെ നേര്‍ക്ക് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. 

കാസര്‍കോട്: കാസര്‍കോട് നിന്ന് പാണത്തൂര്‍ക്ക് പോവുകയായിരുന്ന സ്വകാര്യബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്. പെരിയയ്ക്ക് സമീപത്തായിരുന്നു അപകടം. രാവിലെ ഒമ്പത് മണിയോടെ ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്‍റെ നേര്‍ക്ക് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. 

നിര്‍ത്തിയിട്ട ബസിനെ മറികടക്കാന്‍ ശ്രമിച്ച ക്വാളിസിനെ വെട്ടിച്ച് കടക്കുന്നതിനിടെ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ബസിനെ ഇടിക്കുകയായിരുന്നു. ഡ്രൈവറുടെ ഭാഗത്തേക്കാണ് ടോങ്കര്‍ ലോറി ഇടിച്ച് കയറിയത്. ബസിന്‍റെയും ലോറിയുടെയും മുന്‍ഭാഗം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു. ടാങ്കര്‍ ലോറി ഡ്രൈവറെ ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് രക്ഷപ്പെടുത്തിയത്.

ഇയാളുടെ കാലിന് ഗുരുതരപരിക്കുണ്ട്. ബസ് ഡ്രൈവര്‍ക്കും ഒരു യാത്രക്കാരിക്കും സാരമായപരിക്കുണ്ട്. ബസ് യാത്രക്കാരായ പത്തോളം പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.